ADVERTISEMENT

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് കാലംമുതലുള്ള സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയെന്ന് ഓർമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.‘‘കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിനു തീരാനഷ്ടമാണ്. 48 വർഷം തുടർന്ന കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് അദ്ദേഹം അടുത്തിടെയാണ് എൻസിപിയുടെ അജിത് പവാർ പക്ഷത്തേക്ക് കൂറുമാറിയത്.

ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ കീഴിൽ മുംബൈയിൽ അരാജകത്വം നടമാടുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസും ക്രമസമാധാനം കാത്തു സൂക്ഷിക്കുന്നതിൽ സമ്പൂർണ പരാജയങ്ങളാണ് എന്നു തെളിയിച്ചിരിക്കുന്നു. 

ഷിൻഡെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതൽ സെക്രട്ടറിയേറ്റിനുള്ളിൽപോലും ഗുണ്ടാ നേതാക്കൾ കടന്നുവരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷന് അകത്തു വച്ച് ഒരു എംഎൽഎ എതിർ പാർട്ടി നേതാവിനെ വെടിവച്ചിടുന്ന സാഹചര്യം വരെ ഉണ്ടായി. അധോലോക സംഘങ്ങളും ഗുണ്ടകളും തെരുവുകളിൽ പട്ടാപ്പകൽ യഥേഷ്ടം വിഹരിക്കുന്നു. 

സിദ്ദിഖിയുടെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി എക്നാഥ് ഷിൻഡെയും  ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസും രാജിവയ്ക്കണം’’ – രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

English Summary:

"Bab Siddique was a friend since our Youth Congress days; Shinde and Fadnavis should resign"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com