ADVERTISEMENT

കൊച്ചി∙ മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് എറണാകുളം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മുൻ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ പരാമർശങ്ങൾ നടത്താൻ പാടില്ല, അവരെ ബന്ധപ്പെടാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ ജാമ്യവ്യവസ്ഥയിലുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് നേരത്തേ ബാലയുടെ അഭിഭാഷക അറിയിച്ചിരുന്നു.

അറസ്റ്റ് ചെയ്തതിൽ വേദനയില്ലെന്നും എന്നാൽ സ്വന്തം ചോര തന്നെ എതിരായി സംസാരിക്കുമ്പോൾ വേദനയുണ്ടെന്നും ബാല പറഞ്ഞു. ജാമ്യം നേടി പുറത്തുവന്നതിന് പിന്നാലെയാണു പ്രതികരണം. ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് ഇപ്പോൾ അറസ്റ്റ് ചെ്യതതെന്ന് മനസ്സിലാകുന്നില്ലെന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ബാല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

‘‘മൂന്ന് ആഴ്ചയായി ഈ വിഷയത്തില്‍ പ്രതികരണമൊന്നും ഞാന്‍  നടത്തിയിട്ടില്ല. അക്കാര്യത്തില്‍ കൊടുത്ത ഉറപ്പ് പാലിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ല. എന്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോ ആരാണ് കളിക്കുന്നതെന്ന് പരിശോധിക്കണം. കുടുംബത്തെ ഇപ്പോള്‍ വലിച്ചിഴയ്ക്കുന്നത് ഞാനല്ല. എന്തിന് വേണ്ടിയാണ് ഇതെന്ന് നിങ്ങൾ തീരുമാനിക്കൂ. എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും. ഇനി വെറുതെയിരിക്കില്ല. കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം നൽകും’’– ബാല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com