ADVERTISEMENT

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ ഇടതു മുന്നണിക്ക് ഒരിക്കൽ കൈപൊള്ളിയതാണെന്ന് വാസവൻ മന്ത്രിക്ക് ഓർമ വേണമെന്ന മുന്നറിയിപ്പുമായി സിപിഐ മുഖപത്രം. ശബരിമലയിൽ സ്പോട് ബുക്കിങ് നിർത്തിയ തീരുമാനത്തിനെതിരെയാണ് വിമർശനം. ശബരിമല ദർശനത്തിനു വെർച്വൽ ക്യൂ ബുക്കിങിനു പുറമേ സ്പോട് ബുക്കിങ് കൂടി വേണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. സ്പോര്‍ട് ബുക്കിങ് വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവനും വ്യക്തമാക്കിയിരുന്നു.

‘‘ സെൻസിറ്റീവായ വിഷയത്തിലെ കടുംപിടുത്തം നമ്മെ ആപത്തിൽ ചാടിക്കും. പുതിയ പരിഷ്ക്കാരത്തിനെതിരെ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പസേവാ സംഘവും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇതിനിടെയാണ് ദേവസ്വം മന്ത്രി വാസവൻ പറയുന്നത് ഒരു കാരണവശാലും സ്പോട് ബുക്കിങ് അനുവദിക്കില്ലെന്ന്. ഒരിക്കൽ ഇടതുമുന്നണിക്ക് ശബരിമല വിഷയത്തിൽ കൈപൊള്ളിയതാണെന്ന് വാസവൻ മന്ത്രി ഓർക്കണം’’–പാർട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.

ശബരിമലയിൽ സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്നും ഇടത്താവളങ്ങളിലെ അക്ഷയകേന്ദ്രങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ്ങിനു സൗകര്യം ഒരുക്കുമെന്നും മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം സ്പോട് ബുക്കിങ്ങും നടപ്പാക്കണമെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആവശ്യം. വെർച്വൽ ക്യൂ മാത്രം നടപ്പാക്കിയാൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നും ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്പോട് ബുക്കിങ് വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാണിക്കുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ ഈ മാസം 26ന് സംയുക്ത യോഗം ചേരും. 

English Summary:

CPI Mouthpiece criticizes the decision to stop spot booking at Sabarimala: 'Minister should remember that the LDF got burned once

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com