ADVERTISEMENT

കോട്ടയം∙ വയനാട്ടിൽ പീരുമേട് മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മനോരമ ഓൺലൈനോട് പ്രതികരിച്ച് ബിജിമോൾ. മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ സംഘടനാപരമായി പറയാൻ കഴിയില്ലെന്നായിരുന്നു ബിജിമോളുടെ പ്രതികരണം. സിപിഐ സംസ്ഥാന കൗൺസിൽ കൂടാൻ‌ പോവുന്നതേയുള്ളുവെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിൽ തീരുമാനമായിട്ടില്ലെന്നും ബിജിമോൾ പറഞ്ഞു. 

∙ ഇടുക്കിയിലുള്ളത് പോലെ വയനാട്ടിൽ ബന്ധമുണ്ടോ ?

ഏയ് നമ്മളൊരു പാവപ്പെട്ട ആളല്ലേ

∙ ആനി രാജയ്ക്ക് ഡൽഹിയിൽ നിന്നു വന്ന് മത്സരിക്കാമെങ്കിൽ ബിജിമോൾക്ക് ഇടുക്കിയിൽ നിന്നും വന്ന് മത്സരിച്ചുകൂടേ?

മത്സരിക്കുന്നത് പ്രിയങ്ക ഗാന്ധിയോടല്ലേ. 

∙ പ്രിയങ്കയോട് മത്സരിച്ചാൽ തോൽക്കുമെന്ന ഭയമാണോ ?

 ഞാൻ അങ്ങനെ പറഞ്ഞില്ല. 

∙ പാർട്ടി പറഞ്ഞാൽ മത്സരിക്കുമോ ?

അങ്ങനെ എനിക്ക് മത്സരിക്കുമോയെന്ന് കയറി പറയാൻ പറ്റില്ല. ഈ പാർട്ടിയുടെ പേര് കമ്യൂണിസ്റ്റ് പാർട്ടിയെന്നാണ്. 

∙ മറ്റന്നാൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് ബിനോയ് വിശ്വം പറയുന്നത് ?

 അദ്ദേഹം പ്രഖ്യാപിക്കട്ടെ.

∙ വയനാട് ജില്ലാ നേതൃത്വം ബിജിമോളുടെ പേരാണ് മുന്നോട്ടു വച്ചിരിക്കുന്നത് ?

 അത് എനിക്കറിയില്ല. എന്നോട് ആരും ഇക്കാര്യം സംസാരിച്ചിട്ടില്ല.

English Summary:

Bijimol vs. Priyanka in Wayanad? Former MLA Responds to Election Rumors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com