വയനാട്ടിൽ പ്രിയങ്ക, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ; ചേലക്കരയിൽ രമ്യ: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്
Mail This Article
×
തിരുവനന്തപുരം∙ വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ സ്ഥാനാർഥി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാർഥികളാകും.
വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേയും നിർണായകമായി. ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പിന്തുണ രാഹുലിന് തുണയായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ഒരവസരം കൂടി നൽകിയിരിക്കുകയാണ് കോൺഗ്രസ്.
English Summary:
Congress candidates in Palakkad Chelakkara Constituencies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.