കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ 3% വർധിപ്പിച്ചു
Mail This Article
×
ന്യൂഡൽഹി ∙ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ) 3 ശതമാനം വർധിപ്പിച്ചു. ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണു ഡിഎ. പുതിയ വർധന വരുന്നതോടെ ഇത് 53 ശതമാനമായി ഉയരും.
ദീപാവലിക്കു മുന്നോടിയായി വന്ന തീരുമാനം 49.18 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 64.89 ലക്ഷം പെൻഷൻകാർക്കും പ്രയോജനപ്പെടും. 2024 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകും.
English Summary:
Central Government employees da hike 3 percent
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.