ADVERTISEMENT

ഡെറാഡൂണ്‍∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കൂമാർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ പിത്തോഡഗഡിന് സമീപമാണ് ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തിയത്. ഹെലികോപ്ടറിൽ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിജയ് കുമാർ ജോഗ്ദന്തും ഉണ്ടായിരുന്നു. 

ഹെലികോപ്ടറിൽ ഉണ്ടായിരുന്നവർ എല്ലാം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. മുൻസിയാരിയിലേക്ക് പറക്കുന്നതിനിടെയാണ് ഹെലികോപ്ടറിന് അടിയന്തര ലാൻഡിങ് വേണ്ടി വന്നത്. ഹെലികോപ്ടറിന് തകരാർ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്. 

English Summary:

Chief Election Commissioner's Helicopter Makes Emergency Landing; Everyone Safe, Says Uttarakhand Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com