‘സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു; എന്ത് ഉത്തരവാദിത്തവും വിശ്വസിച്ചേൽപ്പിക്കാം’
Mail This Article
×
പത്തനംതിട്ട∙ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും എന്ത് ഉത്തരവാദിത്തവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന ആളായിരുന്നെന്നും മന്ത്രി വീണാ ജോർജ്. അദ്ദേഹത്തിന്റെ കുടുംബവുമായി ഒരുപാട് വർഷത്തെ പരിചയമുണ്ട്.
2018, 2021 വർഷങ്ങളിലെ പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും അദ്ദേഹത്തിന്റെ സേവനം എടുത്തു പറയേണ്ടതാണ്. റവന്യൂ വിഭാഗത്തിലെ മികച്ച ഉദ്യോഗസ്ഥരിലൊരാളായിരുന്നു. നാടു മുഴുവനും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖത്തിലാണ്. സർക്കാർ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
English Summary:
Veena George Pays Tribute to Naveen Babu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.