ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് ധാരണയായി. ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉടൻ ഉണ്ടാകും. വയനാട്ടിൽ സത്യൻ മൊകേരിയെയും ഇ.എസ്. ബിജിമോളെയുമാണ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. 

സിപിഐ ദേശീയ കൗൺസിൽ അംഗമായ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. 2014ൽ വയനാട് തിരഞ്ഞെടുപ്പിൽ മത്സരിച്ച മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്.

English Summary:

Wayanad By-election: CPI Picks Sathyan Mokeri for Crucial Battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com