ADVERTISEMENT

ന്യൂഡൽഹി ∙ ഈയാഴ്ച വിവിധ വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണിയുയർത്തിയ 10 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്ത് സുരക്ഷാ ഏജൻസികൾ. ഇതുവരെ 10 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. എക്സ് പ്ലാറ്റ്ഫോമിലുള്ള അക്കൗണ്ടുകളാണ് ഇതിൽ ഭൂരിഭാഗവും. ആഭ്യന്തര, രാജ്യാന്തര സർവീസുകൾ നടത്തുന്ന വിമാനങ്ങൾക്കുനേരെയാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്.

എല്ലാ ഭീഷണികളിലെയും വാചകഘടനയും വാക്കുകളും വാചകങ്ങളും തമ്മിൽ സാമ്യം ഉണ്ടെന്നു കണ്ടെത്തി. സമൂഹമാധ്യമങ്ങളിലും ഡാർക്ക് വെബിലും നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ഏജൻസികൾ അറിയിച്ചു. ഈ അക്കൗണ്ടുകൾ എവിടെനിന്നാണ് പ്രവർത്തിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുവെന്നും ലഭിച്ച വിവരങ്ങൾ അപ്പപ്പോൾ മേലധികാരികളിലേക്കു കൈമാറുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

തിങ്കളാഴ്ച മുതൽ, 24 ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകളുടെ നേർക്ക് ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. എല്ലാം വ്യാജമാണെന്നു തെളിഞ്ഞെങ്കിലും ഓരോ ഭീഷണി ഉയർന്നാലും സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

English Summary:

Hoax Bomb Threats on Social Media Target Flights, Security Agencies Respond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com