ADVERTISEMENT

തിരുവനന്തപുരം∙ കേരള സര്‍വകലാശാലയിലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി എസ്എഫ്‌ഐ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, അമ്പലത്തറ നാഷണല്‍ കോളജ്, പാലോട് ഇക്ബാല്‍ കോളജ്, പന്തളം എന്‍എസ്എസ് കോളജ്, മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ കോളജ്, കൊല്ലം എസ്എന്‍ കോളജ്, വാഴച്ചാല്‍ ഇമ്മാനുവേല്‍ കോളജ്, തോന്നയ്ക്കല്‍ എജെ കോളജ്, മലയിന്‍കീഴ് മാധവകവി സ്മാരക ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ശ്രീശങ്കര കോളജ്, കാട്ടാക്കട ക്രിസ്ത്യന്‍ കോളജ്, കട്ടയ്‌ക്കോട് വിഗ്യാന്‍ കോളജ്, നെയ്യാര്‍ ഡാം ആര്‍പി മെമ്മോറിയല്‍ കോളജ്, നെല്ലിക്കാട് മദര്‍ തെരേസ കോളജ്, വെള്ളനാട് മുളയറ ബിഷപ്പ് യേശുദാസന്‍ സിഎസ്‌ഐ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ആറ്റിങ്ങല്‍ ഗവ. കോളജ്, കുളത്തൂര്‍ ഗവ. ആര്‍ട്‌സ് കോളജ് തുടങ്ങി വിവിധ കോളജുകളിൽ എസ്എഫ്‌ഐ ആധിപത്യം നേടി. 

74 കോളജുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. പാങ്ങോട് മന്നാനിയ കോളജ്, കല്ലമ്പലം കെടിസിടി കോളജ് എന്നിവിടങ്ങളില്‍  കെഎസ്​യുവിനാണ് വിജയം. മാർ ഇവാനിയോസ് കോളജിൽ തുടർച്ചയായ രണ്ടാം തവണയും കെഎസ്​യു യൂണിയൻ നേടി. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലും കെഎസ്​യു യൂണിയൻ പിടിച്ചു. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജില്‍ എബിവിപി യൂണിയന്‍ നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആദ്യമായി വനിതാ ചെയര്‍പഴ്‌സണായി എന്‍.എസ്.ഫരിഷിത തിരഞ്ഞെടുക്കപ്പെട്ടു. 

നാമനിര്‍ദേശ പട്ടിക പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ 41 ഇടത്ത് എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു. തിരുവനന്തപുരത്ത് 35 കോളജില്‍ 16 ഇടത്തും എസ്എഫ്‌ഐക്ക് എതിരില്ലായിരുന്നു. കൊല്ലത്ത് 3 കോളജില്‍ മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐ നേടി. 1 കോളജിൽ യൂണിയന്‍ ഉറപ്പിച്ചു.  ആലപ്പുഴയില്‍ 17ല്‍ 11 കോളജുകളിലും, പത്തനംതിട്ടയില്‍ നാലില്‍ മൂന്നിടത്തും എസ്എഫ്‌ഐ യൂണിയന്‍ ഭരണം ഉറപ്പിച്ചു.

English Summary:

SFI Sweeps Kerala University College Union Elections, Creates History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com