ADVERTISEMENT

തിരുവനന്തപുരം ∙ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ്  പ്രചാരണം ഉഷാറാക്കാൻ കോൺഗ്രസ്‌. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചാരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്. പ്രിയങ്കയ്‌ക്കൊപ്പം രാഹുൽ ഗാന്ധി എത്തുമെന്ന് ഇന്നലെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. മറ്റന്നാളാണ് മൂവരും വയനാട്ടിലെത്തുന്നത്.

കൽപറ്റയിൽ സ്ഥാനാർഥിയുടെ റോഡ് ഷോയിൽ മൂവരും പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ പോകും. വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത്. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

Read more at: സോഷ്യൽ ബുള്ളിയിങ് എനിക്ക് പുത്തരിയല്ല, ഞങ്ങൾക്കിടയിൽ ഒരു ഡീലുണ്ട്


English Summary:

Gandhi Trio Descends on Wayanad: Sonia, Rahul Join Priyanka's Election Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com