ADVERTISEMENT

ന്യൂഡൽഹി∙ വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവാണ് ഇതു സംബന്ധിച്ച് സുപ്രധാന വിവരം പ്രഖ്യാപിച്ചത്.

ഇതിനായി നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ ആലോചനയിലുണ്ടെന്നും റാം മോഹൻ നായിഡു അറിയിച്ചു. നിലവിൽ രാജ്യത്തെ വിമാന സർവീസുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘ഭീഷണികൾ നിസാരമായി കാണാനാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. വ്യാജ കോളുകൾക്കെതിരെയും ഇ–മെയിലുകൾക്കെതിരെയും കർശന നടപടി വേണം. ഇത്തരം വ്യാജ ഭീഷണികൾ യാത്രക്കാർക്കും കമ്പനികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിനു പരിഹാരം കണ്ടെത്തിയേ മതിയാകൂ.

ഏത് എയർലൈനു ഭീഷണിയുണ്ടായാലും അത് ഞങ്ങൾക്കെതിരെയുള്ള ഭീഷണിയായി തന്നെയാണ് കണക്കാക്കുന്നത്. വിപിഎൻ ഉപയോഗിച്ചാണ് പലരും വ്യാജ കോളുകള്‍ ചെയ്യുന്നത്. അതിനാൽ തന്നെ വേറെ രാജ്യങ്ങളിൽ നിന്നായിരിക്കും ഈ കോളുകൾ വരുന്നത്.’’ – റാം മോഹൻ നായിഡു ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

English Summary:

Aviation Security: India Considers Strict Laws for Fake Bomb Threats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com