ADVERTISEMENT

ബ്രസീലിയ ∙ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ (78) ബ്രിക്സ് ഉച്ചകോടിക്കായുള്ള റഷ്യൻ സന്ദർശനം റദ്ദാക്കി.  വീട്ടിൽ വീണ് തലയ്ക്കു പരുക്കേറ്റതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് യാത്ര ഒഴിവാക്കിയത്. ദീർഘനേരത്തേക്കുള്ള വിമാനയാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. വിഡിയോ കോൺഫറൻസിലൂടെ അദ്ദേഹം യോഗത്തിൽ പങ്കെടുക്കുമെന്ന് ഓഫിസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു. 

തലയുടെ പുറകുവശത്തായാണ് പരുക്കേറ്റതെന്നും തുന്നലുകൾ വേണ്ടിവന്നെന്നും ലുല ഡസിൽവയുടെ ഡോക്ടർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തുടർപരിശോധനകൾ ആവശ്യമാണെന്നും ഡോക്ടർ വ്യക്തമാക്കി. പ്രസിഡന്റിന്റെ നില തൃപ്തികരമാണ്. ബ്രസീൽ വിദേശകാര്യമന്ത്രിയും സംഘവും ബ്രിക്സ് യോഗത്തിൽ പങ്കെടുക്കും. കസാനിൽ 22, 23, 24 തീയതികളിലാണ് ഉച്ചകോടി.

English Summary:

Brazil President Cancels BRICS Trip After Minor Brain Hemorrhage From Fall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com