ADVERTISEMENT

കൊച്ചി ∙ മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി. വൈകിട്ട് 3.50ന് മുംബൈയ്ക്കു പറക്കേണ്ട വിസ്താര വിമാനമാണ് അരമണിക്കൂറോളം വൈകിയത്. മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണു വിമാനത്തിലേക്കു പ്രവേശിക്കുമ്പോൾ ‘എന്റെ കയ്യിൽ ബോംബുണ്ട്’ എന്നു പറഞ്ഞു ഭീഷണിയുയർത്തിയത്.

ഭീഷണിസന്ദേശത്തിനു പിന്നാലെ വിമാനത്താവള അധികൃതർ ഇയാളെ പരിശോധിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. യാത്രക്കാരനെ അധികൃതർ നെടുമ്പാശേരി പൊലീസിനു കൈമാറി. ബോംബ് ഭീഷണി വ്യാജമാണെന്നും അപകടമില്ലെന്നും വ്യക്തമായതോടെ 4.19ന് വിമാനം പറന്നുയർന്നു. തുടരെ ഭീഷണിയുള്ളതിനാൽ ഇപ്പോൾ യാത്രക്കാർക്കു രണ്ടുവട്ടം ദേഹ പരിശോധനയുണ്ട്.

കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. രാജ്യത്തു വിമാനങ്ങൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവമുള്ളതാണെന്നും കുറ്റവാളികള്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി. 5 ദിവസത്തിനിടെ നൂറിലേറെ വിമാനങ്ങള്‍ക്കാണു ഭീഷണിസന്ദേശം ലഭിച്ചത്.

English Summary:

Passenger's Bomb Threat Disrupts Vistara Flight at Kochi Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com