ADVERTISEMENT

ന്യൂഡൽഹി∙ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച പെൺസുഹൃത്തിനെ ആശുപത്രിയിലെത്തിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അരുൺ നന്ദ (30) എന്നയാളാണു മരിച്ചത്. ആനന്ദ് വിഹാറിലാണ് സംഭവം നടന്നത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ദൃശ്യം യുവതി അരുണിന് വാട്സാപ്പിൽ അയച്ചുനൽകി. ഉടൻ തന്നെ  താമസ സ്ഥലത്തെത്തിയ അരുൺ, യുവതിയെ കൈലാഷ് ദീപക് ആശുപത്രിയിലെത്തിച്ചു.

തൊട്ടുപിന്നാലെ കുഴഞ്ഞുവീണ ഇയാൾ മരിക്കുകയും ചെയ്തു. ഹൃദയാഘാതമാകാം മരണകാരണമെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു.

English Summary:

Young Man Collapses and Dies After Rushing Injured Girlfriend to Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com