ADVERTISEMENT

ആലത്തൂർ∙ കാവശ്ശേരിയിൽ വീട്ടിലേക്ക് പെട്രോൾ നിറച്ച പ്ലാസ്റ്റിക് ബോട്ടിലിൽ തീ കൊളുത്തി എറിഞ്ഞു. വീടിന്റെ വരാന്തയിൽ തീ പടർന്നെങ്കിലും വീട്ടുകാർ തീയണച്ചതുകൊണ്ട് അപകടം ഒഴിവായി. കാവശ്ശേരി അളിഞ്ഞോട്ടുപറമ്പിൽ സുന്ദരിയുടെ വീട്ടിലേക്കാണ് കുപ്പിയെറിഞ്ഞത്. ഇന്നു പുലർച്ചെയാണ് സംഭവം. 

സംഭവത്തിൽ കാവശ്ശരിക്കടുത്തുള്ള പെരിങ്ങോട്ടുകുന്ന് ഷിബിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. സുന്ദരിയുടെ മകൻ പ്രദീപിനൊടുള്ള വിരോധമാണ് പെട്രോൾ കുപ്പിയെറിയാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

English Summary:

Police Arrest Suspect in Kavassery House Fire Incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com