ADVERTISEMENT

അങ്കാറ∙ തുർക്കിയിലെ അങ്കാറയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ടു ഭീകരരും നാലു പൗരന്മാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 14 പേർക്ക് പരുക്കേറ്റു. ടർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനത്തിനു സമീപത്ത് വൻ സ്ഫോടനം അരങ്ങേറുകയായിരുന്നു. 

‘‘തുർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന് നേരെ ഒരു ഭീകരാക്രമണം നടന്നു. നിർഭാഗ്യവശാൽ, പലരും മരിക്കുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തു’’– മന്ത്രി അലി യെർലികായ എക്‌സിൽ കുറിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടന്ന സ്ഥലത്ത് ഈ ആഴ്ച  യുക്രെയ്‌നിലെ ഉന്നത നയതന്ത്രജ്ഞൻ സന്ദർശിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ.

അങ്കാറയിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ അക്രമികൾ തോക്കുമായി കെട്ടിടത്തിനകത്തേക്ക് കയറുന്നതും ആളുകളെ വെടിവയ്ക്കുന്നതും കാണാം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അങ്കാറ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകി. ചാവേർ ആക്രമണമാണ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു കൂട്ടം ആളുകൾ ടിഎഐയുടെ ആസ്ഥാനത്തേക്ക് എത്തുകയും അവരിൽ ഒരാൾ പൊട്ടിത്തെറിച്ചെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

English Summary:

Huge explosion in Ankara in Turkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com