ADVERTISEMENT

പാലക്കാട്∙ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിടുന്നത് സംബന്ധിച്ച് വാർത്തകൾ നൽകിയതിന് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ്. സിപിഎം വിട്ടെന്ന് പരസ്യമായി പറഞ്ഞ അബ്ദുൾ ഷുക്കൂർ, നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. കൺവെൻഷനുശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം. ഷുക്കൂറിനെ മാധ്യമങ്ങളുമായി സംസാരിക്കാൻ അനുവദിച്ചില്ല.

‘‘ സിപിഎമ്മിൽ പൊട്ടിത്തെറി പൊട്ടിത്തെറി എന്ന് രാവിലെ മുതൽ വാർത്ത കൊടുത്തവർ ലജ്ജിച്ച് തലതാഴ്ത്തുക. ഷുക്കൂറിന്റെ വീടിനു മുന്നിൽ ഇറച്ചിക്കടയ്ക്കു മുന്നിൽ പട്ടികൾ നിൽക്കുന്നതുപോലെ കാവൽ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തുക’’–എൻ.എൻ.കൃഷ്ണദാസ് പറഞ്ഞു.

പി.സരിന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട് ഷുക്കൂർ നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. സരിനെ ജില്ലാ സെക്രട്ടറി സ്വീകരിച്ചതുപോലെ പാർട്ടി സ്വീകരിച്ചിട്ടില്ലെന്നായിരുന്നു ഷുക്കൂർ അഭിപ്രായപ്പെട്ടത്. പിന്നാലെയാണ് പാർട്ടി വിടുന്നതായി വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടത്. മുതിർന്ന നേതാക്കൾ ചർച്ച നടത്തിയതിനെ തുടർന്നാണ് ഷുക്കൂർ കൺവെൻഷനിൽ പങ്കെടുത്തത്.

English Summary:

CPM leader NN Krishnadas insult journalists for reporting news about Area Committee member Abdul Shukur leaving party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com