ADVERTISEMENT

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരുക്കേറ്റു. നാല് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് അർധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പരുക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. അസ്വാദ് ഉൽ ഹർബ് തീവ്രവാദ സംഘടന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിലെ മിർ അലി നഗരത്തോട് ചേർന്ന് നിർത്തിയിട്ട  റിക്ഷയുടെ പിറകിൽനിന്നാണ് ചാവേർ പൊട്ടിത്തെറിച്ചത്. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്. 2021ൽ താലിബാൻ അധികാരത്തിൽ തിരികെയെത്തിയതിനു ശേഷം പാക്കിസ്ഥാനിൽ തീവ്രവാദ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്.

English Summary:

Deadly Suicide Attack Rocks Khyber Pakhtunkhwa, Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com