രാഷ്ട്രീയത്തിൽ വരവറിയിച്ച് വിജയ്, പാറശാലയിൽ വ്ലോഗർ ദമ്പതിമാരുടെ മരണം–ഇന്നത്തെ പ്രധാന വാർത്തകൾ
Mail This Article
∙ തമിഴ് സൂപ്പർതാരം വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനവും പാറശാലയിലെ വ്ലോഗർ ദമ്പതിമാരുടെ മരണവുമായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. ഇസ്രയേൽ–ഗാസ യുദ്ധവും വാർത്തകളിൽ ഇടംനേടി.
ടിവികെ സംസ്ഥാന സമ്മേളനത്തിൽ ബിജെപിക്കും ഡിഎംകെയ്ക്കുമെതിരെ ആഞ്ഞടിച്ച വിജയ് ഒരു കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നുവെന്നാണ് ആരോപിച്ചത്. വടക്കൻ ഗാസയിലെ സ്കൂൾ കെട്ടിടത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഇറാനിൽ നടത്തിയ ആക്രമണങ്ങൾ ഇസ്രയേൽ പെരുപ്പിച്ചു കാട്ടാൻ ശ്രമിച്ചെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ആരോപിച്ചു.
പാറശാലയിലെ വ്ലോഗർ ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം ഭർത്താവ് ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. തൃശൂർ പൂരം കലങ്ങിയില്ലെന്നും വെടിക്കെട്ട് കുറച്ച് വൈകുക മാത്രമാണുണ്ടായതുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പൂരം കലക്കലിന് കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
മംഗലപുരത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിലായി. കേബിൾ ജോലിക്കെത്തിയ യുവാക്കളാണ് പ്രതികൾ.