ADVERTISEMENT

ജയ്പുർ∙ ബിജെപി നേതാവ് സതിഷ് പൂനിയയെ നിരവധി തവണ തലകുമ്പിട്ട് അഭിവാദ്യം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥ ടിന ഡാബയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. രാജസ്ഥാൻ ബാർമർ ജില്ലയിലെ കലക്ടറായ ടിന ഏഴു സെക്കൻഡുകൾക്കുള്ളിൽ അഞ്ചുതവണയാണ് സതീഷിനു മുന്നിൽ തലകുമ്പിട്ടത്. 

തുടർന്ന്, ജില്ലയിൽ കലക്ടർ നടത്തുന്ന ശുചീകരണ പരിപാടിയെ സതീഷ് അഭിനന്ദിച്ചു. ആളുകളെ ഭീഷണിപ്പെടുത്തിയാണ് ശുചിത്വം പാലിക്കാൻ ആവശ്യപ്പെടുന്നതെങ്കിലും നിങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് നേതാവ് പറഞ്ഞത്. ഇതിനോടും കൈകൂപ്പി നന്ദി പറഞ്ഞുകൊണ്ടാണ് ടിന പ്രതികരിച്ചത്. 

എന്നാൽ ഒരു രാഷ്ട്രീയ നേതാവിനെ ഒന്നിലധികം തവണ അഭിവാദ്യം ചെയ്യേണ്ട ആവശ്യം ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്കുണ്ടോ എന്നു ചോദിച്ചു കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. ‘എന്തിനാണ് ഈ പെൺകുട്ടി ഇത്രയേറെ തവണ രാഷ്ട്രീയ നേതാവിനെ വണങ്ങുന്നത്?’, ‘ഇത് ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് ചേർന്ന പ്രവൃത്തിയല്ല’ തുടങ്ങി നിരവധി ‌പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് താഴെ. 

ബാർമറിലെ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനിടെ ശുചിത്വമില്ലാത്തതിന്റെ പേരിൽ ടിന കടയുടമകളെ ശാസിക്കുന്നത് പലതവണ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2016ലെ രാജസ്ഥാൻ കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥയായ ടിന, ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ഐഎഎസ് ഒന്നാം റാങ്കുകാരിയാണ്.

English Summary:

Video of IAS officer Tina Dabi bowing head to greet BJP leader sparks reactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com