ADVERTISEMENT

വാഷിങ്ടൻ ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമി ആരെന്നതിൽ ഇറാനിൽ ചർച്ചകൾ സജീവമായെന്ന് റിപ്പോർട്ട്. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെയാണ്, ഖമനയിയുടെ പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായതെന്നു യുഎസ് മാധ്യമം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 

85 വയസ്സുകാരനായ ഖമനയിയുടെ ആരോഗ്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഖമനയിയുടെ പിൻഗാമിയാകാൻ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ മൊജ്താബയ്ക്കാണ് (55) സാധ്യതയുള്ളതെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ ഖമനയിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇറാന്റെ പരമോന്നത നേതാവായ  ആയത്തുല്ല റൂഹാള്ള ഖുമൈനിയുടെ മരണത്തെ തുടർന്ന് 1989ലാണ് ഖമനയി നേതൃസ്ഥാനത്തേക്ക് എത്തിയത്. ഇസ്‌ലാമിക വിപ്ലവത്തിൽ ഖമനയിക്കൊപ്പം നേതൃത്വം നൽകി. ഇറാനിലെ ഏറ്റവും ശക്തനായ നേതാവും സൈന്യത്തിന്റെ മേധാവിയുമാണ്.

ഖമനയിയുടെ പിൻഗാമിയാകുമെന്ന് കരുതിയിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. പുതിയ നേതാവ് ആരെന്നതിൽ സൈന്യത്തിന്റെ നിലപാടും നിർണായകമാകും. 1969ലാണ് മൊജ്താബ ഖമനയിയുടെ ജനനം. ഷിയാ പണ്ഡിതനാണ്. ഇറാൻ–ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.

English Summary:

Who will succeed Ayatollah Ali Khamenei?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com