കൈഞരമ്പ് മുറിച്ചു പുഴയിൽ ചാടി; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Mail This Article
×
കോഴിക്കോട്∙ ഉള്ളിയേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ് കോളജ് വിദ്യാർഥിയാണ്. പാലത്തിൽ വച്ച് കൈഞരമ്പ് മുറിച്ചത് ശ്രദ്ധിച്ച നാട്ടുകാർ ഇയാളോട് കാര്യം തിരക്കുന്നതിനിടയിൽ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഫയർ സ്റ്റേഷൻ ഓഫിസർ സി.കെ.മുരളീധരന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തി കണ്ടെത്തിയ യുവാവിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary:
College student who jump into river from Ulliyeri Kanayankode bridge died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.