ADVERTISEMENT

തിരുവനന്തപുരം∙ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നയിടവും (മാഗസിൻ) വെടി പൊട്ടിക്കുന്ന സ്ഥലവും (ഫയർലൈൻ) തമ്മിൽ 200 മീറ്റർ അകലം വേണമെന്നാണ് അടുത്തിടെ പുറത്തിറക്കിയ കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നത്. നിലവിലെ സ്ഫോടകവസ്തു നിയമത്തിൽ 3500 കിലോഗ്രാം വെടിമരുന്നു സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു ഫയർലൈനിലേക്കു 45 മീറ്റർ അകലമാണു പറയുന്നത്. 

2016 ലെ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരമാണു കേന്ദ്രത്തിന്റെ വിജ്ഞാപനം. ഉത്സവത്തിനും പെരുന്നാളിനും മറ്റും വെടിക്കെട്ട് നടത്താനാകാത്തവിധമുള്ള വിജ്ഞാപനത്തിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ചർച്ചയാരംഭിച്ചു. ചില നിബന്ധനകളിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

വിജ്ഞാപനത്തിലെ നിർദേശങ്ങൾ: ഫയർലൈനും കാണികളും തമ്മിൽ 100 മീറ്റർ അകലം വേണം. വെടിക്കെട്ടു നടത്തിപ്പുകാർക്ക് ഫയർവർക്ക് ഡിസ്പ്ലേ ഓപ്പറേറ്റർ, അസി. ഓപ്പറേറ്റർ എന്നിങ്ങനെ പ്രത്യേക ലൈസൻസ് സംവിധാനം ഏർപ്പെടുത്തണം. ഓപ്പറേറ്ററുടെ ലൈസൻസിന്റെ കാലാവധി 5 വർഷം. ഇവർക്കു ഫ്ലൂറസന്റ് നിറമുള്ള യൂണിഫോം നൽകണം. മാഗസിനും വെടിക്കെട്ടിനും പ്രത്യേക ലൈസൻസ് വേണം. മാഗസിൻ ലൈസൻസ് നൽകേണ്ടതു പെസോ. വെടിക്കെട്ട് അനുമതി നൽകേണ്ടത് കലക്ടർ. വെടിക്കെട്ടിനു 2 ദിവസം മുൻപു മോക്ഡ്രിൽ നടത്തണം.

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാൻ പെസോ (പെട്രോളിയം ആൻഡ് എസ്ക്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ) ഉപാധ്യക്ഷൻ ഡോ.എ.കെ.യാദവ്, ഡോ.ആർ. വേണുഗോപാൽ, ഡോ.ജിഎം.റെഡ്ഡി, ഡോ.രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയെയാണ് കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നത്. 

English Summary:

Fireworks Safety: New Regulations Spark Debate in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com