ADVERTISEMENT

കൊച്ചി∙ സുപ്രീം കോടതി നിര്‍ദേശിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ കാര്യക്ഷമമാക്കാത്തതിനെതിരെ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടിസ്. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചത്. 2023ൽ സുപ്രീം കോടതി ആവശ്യപ്പെട്ടതനുസരിച്ച് പോര്‍ട്ടല്‍ സ്ഥാപിച്ചെങ്കിലും ഇത് ഇപ്പോഴും കാര്യക്ഷമമല്ലെന്നും എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നടപടിക്രമങ്ങള്‍ ആയാസരഹിതമാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. തുടർന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരുട ബെഞ്ച് നോട്ടിസ് അയയ്ക്കാൻ ഉത്തരവിടുകയായിരുന്നു. 

പ്രവാസികള്‍ക്കു നാട്ടിലെത്തി വിവരാവകാശ അപേക്ഷ നല്‍കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോസ് ഏബ്രഹാം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മൂന്നു മാസത്തിനകം വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നു സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. 2023 ജൂണില്‍ പോര്‍ട്ടല്‍ സ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചെങ്കിലും പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമല്ല. മിക്ക വകുപ്പുകളെയും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, പ്രവാസികള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയിലുമല്ല പോര്‍ട്ടല്‍ നിര്‍മിച്ചിരിക്കുന്നത്. 

English Summary:

Kerala HC Questions Ineffective Online RTI Portal Despite Supreme Court Order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com