വളർത്ത് മുയലിന്റെ കടിയേറ്റു; പ്രതിരോധ കുത്തിവയ്പിനെ തുടർന്ന് വീട്ടമ്മയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന് പരാതി
Mail This Article
×
ആലപ്പുഴ∙ വളർത്ത് മുയലിന്റെ കടിയേറ്റ വീട്ടമ്മയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രതിരോധ കുത്തിവയ്പിനെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ടതായി മകളുടെ പരാതി. തകഴി സോംജി ഭവനത്തിൽ സോമന്റെ ഭാര്യ ശാന്തമ്മയാണ് (61) തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. 21ന് രാവിലെ ശാന്തമ്മയുടെ പാദത്തിൽ മുയൽ കടിച്ചിരുന്നു.
അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. മൂന്നാമത്തെ ഇൻജക്‌ഷൻ വൈകിട്ട് നാലിന് എടുത്ത ശേഷം ശാന്തമ്മ കുഴഞ്ഞു വീണു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. മകൾ സോണിയ അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.
English Summary:
Rabbit Bite Victim Allegedly Loses Mobility After Vaccination, Daughter Files Negligence Complaint
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.