കേരളജ്യോതി പുരസ്കാരം എം.കെ.സാനുവിന്; എസ്.സോമനാഥിന് കേരളപ്രഭ, സഞ്ജുവിന് കേരളശ്രീ
Mail This Article
×
തിരുവനന്തപുരം ∙ വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള ജ്യോതി പുരസ്കാരം എം.കെ.സാനുവിന്. ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് (ശാസ്ത്രം, എൻജിനീയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർക്കാണു കേരള പ്രഭ പുരസ്കാരം. കലാമണ്ഡലം വിമല മേനോൻ (കല), ഡോ.ടി.കെ.ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി), സഞ്ജു സാംസൺ (കായികം), ഷൈജ ബേബി (സാമൂഹിക സേവനം, ആശാ വർക്കർ), വി.കെ.മാത്യൂസ് (വ്യവസായ, വാണിജ്യം) എന്നിവർ കേരളശ്രീ പുരസ്കാരത്തിനും അർഹരായി.
English Summary:
Kerala Jyoti Awards
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.