എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ; ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6ന് തുടങ്ങും
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചത്.
രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. മേയ് മൂന്നാം വാരത്തിനു മുന്‍പ് ഫലപ്രഖ്യാപനം നടത്തും. ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് മോഡല്‍ പരീക്ഷ നടക്കുക. 4,28,951 വിദ്യാർഥികളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെ നടത്തും. ഏപ്രില്‍ 8ന് മൂല്യനിര്‍ണയ ക്യാംപ് തുടങ്ങും.
English Summary:
SSLC exam will be held in March 3rd to 26th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.