ADVERTISEMENT

ബെംഗളൂരു ∙ ജനതാദൾ എസ് മുൻ എംപി പ്രജ്വൽ രേവണ്ണ പീഡിപ്പിച്ച വീട്ടുജോലിക്കാരിയുടെ വസ്ത്രത്തിൽനിന്ന് ഇയാളുടെ ഡിഎൻഎ സാംപിൾ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. ഹോളെനരസീപുരയിലെ ഫാംഹൗസിൽ പ്രജ്വൽ പീഡിപ്പിച്ച 48 വയസ്സുള്ള ജോലിക്കാരിയുടെ വസ്ത്രത്തിൽ നിന്നാണ് തെളിവു ലഭിച്ചത്. ഫാം ഹൗസിൽ ജോലിക്കാരുടെ ഔട്ട്‌ഹൗസിലെ അലമാരയിൽ നിന്നു ലഭിച്ച വസ്ത്രങ്ങളാണ് ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയത്.

പ്രജ്വലിന്റേതായി പുറത്തിറങ്ങിയ വിഡിയോകളിൽ വീട്ടുജോലിക്കാരിയുടെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇതുൾപ്പെടെ 4 പീഡനക്കേസുകളാണ് പ്രജ്വൽ നേരിടുന്നത്. മേയ് 31ന് എസ്ഐടി അറസ്റ്റ് ചെയ്ത പ്രജ്വൽ നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്.

English Summary:

DNA of former Hasan MP Prajwal Revanna found on garment of rape victim: SIT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com