ADVERTISEMENT

മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നത് അടക്കമുള്ള ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിച്ചത്.

മറ്റൊരു മുതിർന്ന ഐപിഎസ് ഓഫിസർക്ക് ഡിജിപിയുടെ ചുമതല നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ, ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. ഡിജിപി നിയമനത്തിന് മൂന്നംഗ പാനൽ സമർപ്പിക്കാനും കമ്മിഷൻ നിർദേശിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

പുണെ കമ്മിഷണറായിരുന്നപ്പോൾ രശ്മി ശുക്ല ഫോൺ ചോർത്തിയതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജാർഖണ്ഡ് ഡിജിപിയെ മാറ്റിയെങ്കിലും മഹാരാഷ്ട്ര ഡിജിപിയെ മാറ്റാത്ത കാര്യവും കമ്മിഷന് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസുകൾ കെട്ടിച്ചമയ്ക്കാൻ ഡിജിപി നിർദേശം നൽകിയതായും ആരോപണം ഉയര്‍ന്നിരുന്നു.

English Summary:

Maharashtra DGP Rashmi Shukla has been removed from her post by the Election Commission after the Congress accused her of phone tapping opposition leaders.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com