ADVERTISEMENT

അഹമ്മദാബാദ്∙ ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണ് 3 തൊഴിലാളികൾ മരിച്ചു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പാലമാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ തകർന്നു വീണത്. നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടുന്ന രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തെത്തി. മൂന്നു തൊഴിലാളികൾ കോൺക്രീറ്റ് കട്ടകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി നിർമാണം നടത്തുന്ന നാഷനൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ക്രെയിനുകളും എക്‌സ്‌കവേറ്ററുകളും എത്തിച്ചിട്ടുണ്ട്. നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ഗർഡറുകൾ തെന്നിമാറിയതാണ് പാലത്തിന്റെ തകർച്ചയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

മുംബൈ – അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴിയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. പാലം തകർന്നതിൽ എൻഎച്ച്എസ്ആർസിഎൽ അന്വേഷണം ആരംഭിച്ചു. പാലത്തിന് ഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
 

English Summary:

Bridge under construction for bullet train project in Gujarat collapsed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com