ADVERTISEMENT

ആലപ്പുഴ∙ സിൽവർലൈൻ പദ്ധതിരേഖയിൽ മാറ്റം വരുത്തണമെങ്കിൽ മാറ്റുമെന്ന് മന്ത്രി സജി ചെറിയാൻ. പദ്ധതി നടപ്പാക്കില്ലെന്നു പറയാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരാണെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിക്കെതിരായ സമരമല്ല, സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണു വ്യക്തമാകുന്നത്. സർക്കാരിനെ താറടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘‘അലൈൻമെന്റ് മാറ്റണമെങ്കിൽ അതുപറയണം. അതിനു പകരം പദ്ധതി നടത്തില്ല എന്നു പറയുന്നു. പദ്ധതി നടപ്പാക്കില്ലെന്നു പറയാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരാണ്? പ്രാഥമിക അനുമതി നൽകിയതുകൊണ്ടാണു മുന്നോട്ടു പോയത്. രമേശ് ചെന്നിത്തല വന്നു കല്ല് ഊരി. കല്ല് ഊരേണ്ടയാളാണോ ചെന്നിത്തല? പദ്ധതിക്കെതിരായ സമരമല്ല, സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണു വ്യക്തമാകുന്നത്. സർക്കാരിനെ താറടിക്കാനുള്ള ശ്രമം.

വികസനം വരുമ്പോൾ പരിസ്ഥിതിപ്രശ്നം ഉണ്ടാകും. ജനങ്ങളെ ബാധിക്കാത്തവിധം നടപ്പാക്കുകയാണു വേണ്ടത്. ഇന്ത്യയിൽ 11 സ്ഥലങ്ങളിൽ അനുമതി നൽകുന്നു. കേരളത്തിൽ മാത്രം അനുമതിയില്ല. ഇപ്പോഴത്തെ വിശദ പദ്ധതി പ്രകാരം കുറച്ചു സ്ഥലം ഏറ്റെടുത്താൽ മതി. പദ്ധതിക്കെതിരെ ചില തീവ്രവാദികളുണ്ടെന്നു പറഞ്ഞപ്പോൾ വിവാദമാക്കി. പദ്ധതിക്കു ഭൂമി നൽകുന്നവരെ സംരക്ഷിക്കും. ദേശീയപാതയ്ക്കു ഭൂമി നൽകിയവര്‍ക്കെന്ന പോലെ സിൽവർലൈനിനു നൽകുന്നവർക്കും ന്യായമായ നഷ്ടപരിഹാരം നൽകണം. പദ്ധതിക്കു കേന്ദ്രം പിന്തുണ നൽകണം.’’ – സജി ചെറിയാൻ പറഞ്ഞു. 

ദുരന്തമുഖത്തു ബിജെപിയും കേന്ദ്രവും രാഷ്ട്രീയ വിവേചനം കാണിക്കുന്നതായി സജി ചെറിയാൻ കുറ്റപ്പെടുത്തി. വയനാട് ദുരന്തമുണ്ടായിട്ട് കേന്ദ്രം പത്തുപൈസ പോലും തന്നില്ല. അവിടെ വന്നു വാചകമടിച്ചിട്ടുപോയി. വയനാട്ടിൽ മത്സരിക്കാൻ ബിജെപിക്ക് ധാർമികതയില്ല. കൊടകര കുഴൽപ്പണ കേസിന് ആലപ്പുഴയുമായി ബന്ധമുണ്ട്. ആലപ്പുഴയിലെ ബിജെപി നേതാക്കൾക്കായി കൊണ്ടുവന്ന പണമാണ് അടിച്ചുകൊണ്ടു പോയത്. ആലപ്പുഴയിലെ ബിജെപി നേതാക്കളെപ്പറ്റി അന്വേഷിക്കണം. കുഴൽപ്പണ കേസ് മാത്രമല്ല ഇത്, ക്രമസമാധാന പ്രശ്നവുമാണ്.

സർവകലാശാലകളെ ഗവർണർ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്.  ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽനിന്നു സാന്ദ്ര തോമസിനെ പുറത്താക്കിയതിനെപ്പറ്റി ഒന്നും പറയാനില്ല. കോടതിയിലുള്ള വിഷയമാണെന്നു പറഞ്ഞ മന്ത്രി ഇക്കാര്യം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. 

English Summary:

Saji Cherian Defends SilverLine, Accuses BJP of Political Gamesmanship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com