ADVERTISEMENT

വാഷിങ്ടൻ∙ പെൻസിൽവേനിയ - ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ഏറ്റവും നിർണായകമായി വിലയിരുത്തപ്പെടുന്ന സ്വിങ് സ്റ്റേറ്റ്. ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷകൾ ഒട്ടുമേ ഇല്ലാതിരുന്ന പെൻസിൽവേനിയയും 95% വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ട്രംപിനൊപ്പമെന്ന സൂചനയാണ് നൽകുന്നത്. 19 ഇലക്ടറൽ കോളജ് വോട്ടുകളാണ് പെൻസിൽവേനിയയ്ക്കുള്ളത്. 

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു തുടങ്ങിയ ആദ്യ നാലുമണിക്കൂറുകളിൽ ട്രംപാണ് മുന്നേറ്റം തുടരുന്നത്. ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് റിപ്പബ്ലിക്കൻ കേന്ദ്രമായ സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവന്നത് എന്നതുതന്നെയാണ്. ഫ്ലോറിഡ, ടെക്‌സസ്, ഇൻഡ്യാന, കെന്റക്കി സംസ്ഥാനങ്ങൾ വ്യക്തമായ റിപ്പബ്ലിക്കൻ ചായ്‌വുള്ള സംസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ ഈ ഫലം അന്തിമമായി കണക്കാക്കാൻ അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സങ്കീർണത അറിയുന്ന രാഷ്ട്രീയ നിരീക്ഷകരാരും തയാറായിട്ടില്ല. പല സ്റ്റേറ്റുകളിലും പോസ്റ്റൽ വോട്ടുകൾ എണ്ണാനുണ്ട്. അതുകൊണ്ടുതന്നെ ട്രംപ് തന്നെയെന്ന് ഉറപ്പിക്കാൻ ഇപ്പോഴും കഴിയില്ല. ഡെമോക്രാറ്റിക് കേന്ദ്രങ്ങളായ വാഷിങ്ടൻ, കലിഫോർണിയ, വെർമോണ്ട് എന്നിവിടങ്ങളിൽ കമല തന്നെയാണു മുന്നിൽ. അതിനാൽ ആദ്യ മണിക്കൂറുകളിലെ ഫല സൂചനകൾ വിജയി ആരെന്നുറപ്പിക്കാൻ പര്യാപ്തമല്ലെന്നാണു വിലയിരുത്തൽ. 

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ‌ നിർണായകമായ ഏഴു സ്വിങ് സ്റ്റേറ്റുകളിൽ നിലവിൽ ആറിലും ട്രംപ് മുന്നേറ്റം തുടരുന്നു. പെൻസിൽവേനിയക്കും നോർത്ത് കാരോലൈനയ്ക്കും പുറമെ 16 ഇലക്ടറൽ വോട്ടുകളുള്ള ജോർജിയയിൽ മുന്നേറ്റം നിലനിർത്താനായാൽ ട്രംപിന്റെ വിജയം അനായാസമാകും. മിഷിഗനിലും കടുത്ത പോരാട്ടമാണ്. തുടക്കത്തിൽ ഇവിടെ കമലയാണു മുന്നേറിയതെങ്കിൽ പിന്നീട് ട്രംപ് അതു മറികടക്കുകയായിരുന്നു. അരിസോനയിലും വിസ്കോൻസെനിലും നേരിയ മുൻതൂക്കം ട്രംപിനുണ്ട്. പകുതിയിലധികം വോട്ടുകളും ഈ സംസ്ഥാനങ്ങളിൽ എണ്ണിക്കഴിഞ്ഞു.

English Summary:

Donald Trump leads in swing states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com