ADVERTISEMENT

തിരുവനന്തപുരം∙ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യക്കെതിരെ നടപടിയെടുക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് അനുമതി നൽകി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അടിയന്തര ഓൺലൈൻ യോഗത്തിലാണ് തീരുമാനം. പാർട്ടി പദവികളിൽ നിന്നും ദിവ്യയെ നീക്കണമെന്ന് ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.

സംസ്ഥാന സെക്രട്ടേറിയറ്റ് നടപടി അംഗീകരിച്ചതോടെ പി.പി. ദിവ്യ ഇനി മുതൽ ഇരണാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലുള്ള ഒരു സാധാരണ പാർട്ടി അംഗമായി തുടരേണ്ടി വരും. തിരഞ്ഞെടുപ്പ് കാലത്ത് ജനരോഷം കൂടി കണക്കിലെടുത്താണ് സംഭവം നടന്ന് മൂന്നാഴ്ചകൾക്ക് ശേഷം നടപടി വന്നിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണം വിവാദമായ ഘട്ടത്തിൽ ആദ്യം ദിവ്യയെ അനൂകൂലിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്യേശ്യപരമായ നിലപാടെന്നായിരുന്നു കണ്ണൂർ സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാൽ പത്തനംതിട്ട സിപിഎം ഘടകം ദിവ്യയ്ക്കെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു.

ഒളിവിൽ പോയ ദിവ്യ ഇതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും രാജിവച്ചു. ഒടുവിൽ കേസിൽ പ്രതിയായ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസിന് മുന്നിൽ ദിവ്യയ്ക്ക് കീഴടങ്ങേണ്ടി വരികയായിരുന്നു.

English Summary:

CPM removes PP Divya from party positions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com