ലബനനിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം; 40 മരണം, അമ്പതിലധികം പേർക്ക് പരുക്ക്
Mail This Article
ബെയ്റൂട്ട്∙ കിഴക്കൻ ലബനനിലെ ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 പേർ മരിച്ചു. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വിവിധ പ്രദേശങ്ങളിൽ ആക്രമണം തുടരുകയാണ്. ബെയ്റൂട്ട് രാജ്യാന്തര വിമാനത്താവളത്തിനടുത്തും ഇസ്രയേല്‍ ആക്രമണം നടന്നു. ഇന്ന് പുലര്‍ച്ചെ നാലു തവണ ആക്രമണമുണ്ടായതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ലബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്.
ബോംബാക്രമണം നടത്തിയ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനെ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പുറത്താക്കി. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗല്ലാന്റിനെ നെതന്യാഹു പുറത്താക്കിയത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് നെതന്യാഹുവിന്റെ ഈ തീരുമാനം.