എഡിഎമ്മിന്റെ മരണം എൽഎൽബി ചോദ്യപേപ്പറിൽ; എസ്എഫ്ഐ പരാതിയിൽ അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂർ സർവകലാശാല
Mail This Article
×
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. കാസർകോട് മഞ്ചേശ്വരം ലോ കോളജിലെ താൽക്കാലിക അധ്യാപകനായ ഷെറിൻ സി. എബ്രഹാമിന് എതിരെയാണ് നടപടി. എസ്എഫ്ഐയുടെ പരാതിയിലാണ് കണ്ണൂർ സർവകലാശാല നടപടി സ്വീകരിച്ചത്.
ത്രിവത്സര എൽഎൽബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം വന്നത്. ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നായിരുന്നു ഷെറിന്റെ വിശദീകരണം. ഷെറിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റേഴ്സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്.
English Summary:
Naveen Babu Death Sparks Controversy in LLB Exam Paper
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.