ADVERTISEMENT

പാലക്കാട്∙ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പൊലീസ് നടത്തിയ റെയ്ഡും ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഷാഫി പറമ്പിൽ തന്നെയാണ് ഇതിന്റെ സംവിധായകനെന്നും അദ്ദേഹം പറഞ്ഞു. ‘‘എല്ലാവരുടെയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോൾ. രാഹുല്‍ കയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലേ. എന്തായാലും കള്ളപ്പണം ഒഴുക്കാൻ പാടില്ല. പാലക്കാട്ടെ റെയ്ഡിനു ശേഷം കോൺഗ്രസിന്റെ ശുക്രദശ മാറി’’ – എം.വി.ഗോവിന്ദൻ പറഞ്ഞു.

പി.പി. ദിവ്യയുടെ കാര്യത്തില്‍ കൃത്യമായ നിലപാട് തന്നെയാണ് പാര്‍ട്ടിയെടുത്തതെന്നും ഗോവിന്ദൻ‌ പറഞ്ഞു. പാര്‍ട്ടി എപ്പോഴും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം തന്നെയാണ്. അക്കാര്യം നേരത്തേയും വ്യക്തമാക്കിയതാണ്. ദിവ്യയെടുക്കുന്ന നിലപാടല്ല പാര്‍ട്ടി നിലപാട്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നിലപാടുണ്ട്. ദിവ്യയെ കാണാൻ നേതാക്കൾ ഇനിയും പോകും. കേഡര്‍മാരെ കൊല്ലുകയല്ല തിരുത്തുകയാണ് വേണ്ടത്. കോടതിയിൽ ദിവ്യ പറയുന്നത് പാർട്ടി നിലപാടല്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

English Summary:

M.V Govindan Alleges "Staged Drama" by Congress' Shafi Parambil in Black Money Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com