ADVERTISEMENT

കണ്ണൂർ∙ പി.പി. ദിവ്യയെ സിപിഎമ്മിന്റെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. പാർട്ടിയുടെ യശസിന് കളങ്കമേൽപ്പിക്കുന്ന വിധത്തിൽ പെരുമാറിയതിനാണ് നടപടിയെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒറ്റവരി പ്രസ്താവനയാണ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയത്. ദിവ്യയ്ക്കെതിരെ നടപടിയെടുക്കാൻ ഇന്നലെ ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ കമ്മിറ്റിക്ക് അനുമതി നൽകിയിരുന്നു. ഇരിണാവ്  ബ്രാഞ്ചിലെ അംഗമായി ദിവ്യ പാർട്ടിയിൽ തുടരും.

ഇക്കാര്യം ജില്ലാ നേതാക്കൾ ജയിലി‌ലെത്തിയാണ് ദിവ്യയെ അറിയിച്ചത്. അതേസമയം ജയിലിലായി പതിനൊന്നാം ദിവസം ദിവ്യയ്ക്ക് ജാമ്യം ലഭിച്ചു. കണ്ണൂർ ജില്ല വിട്ട് പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നും ജാമ്യത്തിൽ പറയുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്‌ ഒക്ടോബർ 29നാണ് ദിവ്യയെ അറസ്‌റ്റ് ചെയ്‌തത്‌.

English Summary:

CPM removes PP Divya from all responsibilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com