പാക്ക് റെയിൽവേ സ്റ്റേഷനിൽ ചാവേർ സ്ഫോടനം; മരണം 27 ആയി ഉയർന്നു
Mail This Article
×
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ സംഘർഷബാധിത പ്രവിശ്യയായ ബലൂചിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. 46 പേർക്കു പരുക്കേറ്റു. പ്രവിശ്യാതലസ്ഥാനമായ ക്വറ്റയിലെ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാവിലെ 9ന് ട്രെയിൻ പുറപ്പെടാനൊരുങ്ങവേയാണു പ്ലാറ്റ്ഫോമിൽ ഉഗ്ര സ്ഫോടനമുണ്ടായത്.
വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഉത്തരവാദിത്തമേറ്റു.
ലഗേജുമായെത്തിയ ചാവേറാണു സ്ഫോടനം നടത്തിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ബലൂചിലെ മസ്തങ് ജില്ലയിലെ ഗേൾസ് സ്കൂളിനും ആശുപത്രിക്കും സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ 5 കുട്ടികളടക്കം 8 പേരാണു കൊല്ലപ്പെട്ടത്. ഇറാൻ–അഫ്ഗാൻ അതിർത്തിയോടു ചേർന്ന ബലൂചിസ്ഥാൻ പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്.
English Summary:
Pakistan train station bomb blast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.