ADVERTISEMENT

റാഞ്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. മുഖ്യമന്ത്രിയുടെ പഴ്സനൽ സെക്രട്ടറി സുനിൽ ശ്രീവാസ്തവയുടെ വീട്ടിലാണ് റെയ്ഡ്. 

ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറന് ജൂണിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിനു ശേഷം 2024 ജനുവരി 31നാണ് അന്ന് മുഖ്യമന്ത്രിയായ സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയിലെ ബദ്ഗായ് പ്രദേശത്ത് 8.86 ഏക്കർ ഭൂമി വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 20ന് നടക്കും.

English Summary:

Raid at residence of personal secretary of CM Hemant Sore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com