ADVERTISEMENT

കൊച്ചി∙ ഐഎഎസുകാർക്കിടയിലും ആർഎസ്എസ് നുഴഞ്ഞുകയറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തെ ഉദ്യോഗസ്ഥർ തമ്മിൽ കൂട്ടയടിയാണ് നടക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ തല്ലിൽ സർക്കാർ തീരുമാനം എടുക്കട്ടെ. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും സതീശൻ ചോദിച്ചു. 

‘‘എഡിഎമ്മിന്റെ മരണത്തിൽ പി.പി. ദിവ്യക്ക് ജാമ്യം കിട്ടിയപ്പോൾ സ്വീകരിക്കാൻ പോയത് ഗോവിന്ദന്റെ ഭാര്യയാണ്. എന്തൊരു തട്ടിപ്പാണ് സിപിഎം നടത്തുന്നത്. ആരുടെ ബിനാമിയാണ് പ്രശാന്തൻ? സിപിഎം ഇരയ്ക്ക് ഒപ്പമല്ല, മറിച്ച് വേട്ടക്കാരനൊപ്പമാണ്. നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യം വ്യാജ രേഖ ചമച്ചത് എകെജി സെന്ററിൽ വച്ചാണ്. പാർട്ടിയിൽ നിന്ന് തരം താഴ്ത്തിയ ആളെ സ്വീകരിക്കാൻ നേതാക്കൾ എന്തിനു പോയി’’ – സതീശൻ പറഞ്ഞു.

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പഴകിയ സാധനങ്ങൾ നൽകിയ സംഭവത്തിൽ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്നും സതീശൻ പറഞ്ഞു. പഞ്ചായത്തിന്റെ ഭാഗത്തല്ല തെറ്റ്. പഞ്ചായത്തിനു സാധനങ്ങൾ നൽകിയത് റവന്യൂ വകുപ്പാണ്. ഒരു സാധനവും പഞ്ചായത്ത് വാങ്ങിയതല്ലെന്നും സതീശൻ പറഞ്ഞു.

English Summary:

VD Satheesan about ias officers issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com