ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചങ്ങാടത്തിൽ കുടുങ്ങി മന്ത്രി ഒ.ആർ.കേളു– വിഡിയോ
Mail This Article
മാനന്തവാടി∙ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി നഗറിലേക്ക് പോകുന്ന വഴി പുന്നപ്പുഴ കടക്കുന്നതിനിടെ മന്ത്രി ഒ.ആർ. കേളു ചങ്ങാടത്തിൽ കുടുങ്ങി. എൽഡിഎഫ് നേതാക്കളും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 5.15 ഓടെയാണ് സംഭവം. മുളകൊണ്ട് നിർമിച്ച ചങ്ങാടം പുഴയിലെ കൂറ്റൻ കല്ലിൽ തടഞ്ഞ് കുടുങ്ങുകയായിരുന്നു.
നാലുപേരാണ് സാധാരണ ചങ്ങാടത്തിൽ കയറാറുള്ളത്. എന്നാൽ മന്ത്രി ഉൾപ്പെടെ പത്തു പേർ ചങ്ങാടത്തിലുണ്ടായിരുന്നു. ചങ്ങാടം താഴ്ന്ന് കുറച്ചുപേരെ വെള്ളത്തിലിറക്കി ഏറെ പണിപ്പെട്ടാണ് ചങ്ങാടം രക്ഷപ്പെടുത്തിയത്. അരമണിക്കൂറോളം മന്ത്രി ചങ്ങാടത്തിൽ കുടുങ്ങി.
2018ലെ പ്രളയത്തിൽ പുന്നപ്പുഴക്ക് കുറുകെയുള്ള കമ്പിപ്പാലം തകർന്നശേഷം ആദിവാസി കുടുംബങ്ങൾ പുഴ കടക്കാൻ ഈ മുള ചങ്ങാടമാണ് ഉപയോഗിക്കുന്നത്.