ADVERTISEMENT

കണ്ണൂർ∙ മുൻ എഡിഎം നവീൻ ബാബുവിനെതിരായ കൈകൂലി ആരോപണം പൂർ‌ണമായും തള്ളാതെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയെ പിന്തുണച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പാർ‌ട്ടി നിലപാടെന്ന് എം.വി. ജയരാജൻ പറഞ്ഞു.

കൈക്കൂലി ആരോപണത്തിൽ രണ്ടു പക്ഷമുണ്ട്. ദിവ്യയെയോ നവീൻ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട പ്രശ്നമില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു. പെരിങ്ങോം ഏരിയ സമ്മേളനത്തിലാണ് ജയരാജൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘‘പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. ദിവ്യ പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് എന്ത് മാധ്യമധര്‍മമാണെന്നും ജയരാജൻ ചോദിച്ചു.

എഡിഎമ്മിന്റെ കുടുംബത്തെ മരണം സംഭവിച്ച കുടുംബമെന്ന നിലയിൽ അവർക്കൊപ്പം നിന്ന് ഐക്യദാർ‌ഢ്യം അറിയിച്ച് പാർട്ടി എടുക്കേണ്ട സംഘടനാപരമായ നടപടിയാണ് കൈക്കൊണ്ടത്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് ഒരു കൂട്ടർ പറയുന്നു, ഇല്ലെന്ന് മറ്റൊരു കൂട്ടർ പറയുന്നു. നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ട്.’’ – ജയരാജൻ പറഞ്ഞു.

English Summary:

MV Jayarajan in Naveen Babu Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com