ADVERTISEMENT

ലണ്ടൻ∙ യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ നടത്തിയ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ സസ്യേതര ഭക്ഷണവും മദ്യവും ഉൾപ്പെടുത്തിയതിനെച്ചൊല്ലി വിവാദം. ബ്രിട്ടനിലെ പ്രമുഖ ഹിന്ദു വിഭാഗ നേതാക്കൾക്കും മുതിർന്ന രാഷ്ട്രീയക്കാർക്കും വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10, ഡൗണിങ് സ്ട്രീറ്റിലെ ദീപാവലി വിരുന്ന്. കുച്ചിപ്പുഡി നൃത്താവതരണം അടക്കമുള്ളയായിരുന്നു പരിപാടികൾ. സ്റ്റാമെറുടെ പ്രസംഗവും ഉൾപ്പെടുത്തിയിരുന്നു.

അത്താഴ വിരുന്നിന്റെ മെനുവിൽ മദ്യവും മാംസാഹാര ഭക്ഷണവും കണ്ടത് ഞെട്ടിച്ചുവെന്ന് ചില ബ്രിട്ടിഷ് ഹിന്ദു വിഭാഗക്കാർ വെളിപ്പെടുത്തി. ലാംബ് കെബാബ്, ബീയർ, വൈൻ തുടങ്ങിയവയായിരുന്നു വിരുന്നിനെത്തിയ വിശിഷ്ടാതിഥികൾക്ക് വിളമ്പിയത്. മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദീപാവലി ആഘോഷങ്ങളിൽ മദ്യവും മാംസാഹാരവും വിളമ്പിയിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വീഴ്ചയാണിതെന്നാണ് ആക്ഷേപം. അതേസമയം, പ്രധാനമന്ത്രിയോ ബന്ധപ്പെട്ട വൃത്തങ്ങളോ വിവാദത്തോടു പ്രതികരിച്ചില്ല.

English Summary:

UK Prime Minister Keir Starmer's Diwali celebrations spark controversy over the inclusion of non-vegetarian food and alcohol, drawing criticism from the Hindu community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com