ADVERTISEMENT

വൈക്കം∙ വൈക്കത്തഷ്ടമിക്കു നാളെ കൊടിയേറും. അവകാശികളായ രണ്ടു തന്ത്രി മുഖ്യൻമാരുടെ മുഖ്യകാർമികത്വത്തിലാണു കൊടിയേറ്റം. കൊടിയേറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

ദക്ഷിണ കാശി എന്നു പുകൾപെറ്റ വൈക്കം മഹാദേവക്ഷേത്രത്തിലെ 13 ദിവസം നീണ്ടുനിൽക്കുന്ന അഷ്ടമി ഉത്സവത്തിനാണു നാളെ കൊടിയേറുന്നത്. പുലർച്ചെ കൊടി പൂജകൾക്കുശേഷം കൊടി ഉയരുന്നതിനു സാക്ഷികളാകാൻ ക്ഷേത്രാങ്കണത്തിലേക്കു നാട് ഒഴുകിയെത്തും. അഷ്ടമി ഉൽസവ ദിനങ്ങളിൽ ക്ഷേത്രകലകൾ കലാമണ്ഡപത്തിൽ അരങ്ങേറും. 

ഏഴാം ഉൽസവ ദിനത്തിൽ ഭഗവദ്‌വാഹനമായ ഋഷഭത്തിന്‍റെ വെള്ളിയിൽ തീർത്ത രൂപത്തിന്റെ പുറത്ത് ഭഗവാനെ എഴുന്നള്ളിക്കും. പത്താം ഉൽസവ ദിനത്തിലാണു പ്രാധാന്യമേറിയ വലിയശ്രീബലി. അന്നു രാത്രിയാണ് വലിയ വിളക്ക്. 23ന് ശനിയാഴ്ചയാണ് ജനസാഗരങ്ങൾ കൊണ്ടാടുന്ന വൈക്കത്തഷ്ടമി. വിപുലമായ സജ്ജീകരണങ്ങളാണ് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കിയിരിക്കുന്നത്.

English Summary:

Vaikom Ashtami Celebrations Begin Tomorrow with Grand Flag Hoisting Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com