മുത്തങ്ങയിലെ എക്സൈസ് ചെക്പോസ്റ്റിൽ കാട്ടുകൊമ്പന്റെ മിന്നൽ പരിശോധന – വിഡിയോ
Mail This Article
×
ബത്തേരി∙ എക്സൈസ് ചെക്ക്പോസ്റ്റിൽ കാട്ടുകൊമ്പന്റെ മിന്നൽ പരിശോധന. വയനാട് മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ചെക്പോസ്റ്റിലാണു കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ആന എത്തിയത്. ആന ഓഫിസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ചെക്ക്പോസ്റ്റിനോടു ചേർന്ന് ഉദ്യോഗസ്ഥർ ഇരിക്കുന്ന മുറിയിലാണ് കൊമ്പൻ കയറിയത്. ആന വന്ന സമയം മുറിയിൽ ജീവനക്കാരുണ്ടായിരുന്നില്ല. വയനാട് വന്യജീവി സങ്കേതത്തിനകത്തു കൂടെ കടന്നുപോകുന്ന ദേശീയ പാത 766ലാണ് എക്സൈസ് ചെക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. രാത്രിയായാൽ റോഡിൽ ആനയിറങ്ങുന്നത് പതിവാണ്.
English Summary:
An elephant entered the office at the excise check post
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.