ADVERTISEMENT

കോട്ടയം ∙ മദ്യം വാങ്ങാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; പെരുമാറ്റം മോശമായാൽ ‘നന്നായി പെരുമാറാൻ’ ഒരുങ്ങിയിരിക്കുകയാണു ബവ്റിജസ് കോർപറേഷനിലെ വനിതാ ജീവനക്കാർ. അക്രമികളെ സ്വയം പ്രതിരോധിക്കാൻ ബവ്റിജസ് കോർപറേഷനിലെ വനിതാ ജീവനക്കാർക്ക്  പരിശീലനം നൽകാനാണു തീരുമാനം. ജീവനക്കാരോട് മോശം പെരുമാറ്റം വർധിച്ച സാഹചര്യത്തിലാണ് നടപടി. ഡിസംബർ ഒന്നിന് ജില്ല അടിസ്ഥാനത്തിൽ പരിശീലനം നൽകും.

ജനമൈത്രി പൊലീസ് വിഭാഗത്തിന്റെ കീഴിലുള്ള വിമൻസ് സെൽഫ് ഡിഫൻസ് ടീമാണ് പരിശീലനം നൽകുക. 2015 മുതൽ ഈ വിഭാഗം നിലവിലുണ്ട്. ശാരീരിക അതിക്രമം ഉണ്ടായാൽ എങ്ങനെ തടയാമെന്നാണ് പരിശീലനത്തിൽ ഉൾപ്പെടുത്തുക. 20 മണിക്കൂറാണ് ഒരു സെഷൻ. താൽപര്യമുള്ള ആർക്കും പരിശീലനത്തിനായി റജിസ്റ്റർ ചെയ്യാം. ആയോധനകലകളിൽ പ്രാവീണ്യമുള്ള 4 വനിതാ പൊലീസുകാരെ എല്ലാ പൊലീസ് ജില്ലകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുണ്ട്. 

അഡി.എസ്പിമാർക്കാണ് ഏകോപന ചുമതല. നോഡൽ ഓഫിസർ റേഞ്ച് ‍ഡിഐജിയും. പരിശീലനം സൗജന്യമാണ്. അക്രമികളിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ് പരിശീലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 20 പെൺകുട്ടികളുണ്ടെങ്കിൽ ഏതു സംഘത്തിനും പൊലീസ് പരിശീലനം നൽകും. ടെക്നോപാർക്കിൽ വനിതാ ജീവനക്കാർക്ക് വർഷങ്ങളായി പൊലീസ് പരിശീലനം നൽകുന്നുണ്ട്.

English Summary:

Beverages Corporation Empowers Women with Free Self-Defense Training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com