ADVERTISEMENT

ടെഹ്റാൻ∙ സെപ്റ്റംബറിൽ ലബനനിൽ നടത്തിയ പേജർ സ്ഫോടനം തന്റെ അറിവോടെയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുറന്നു സമ്മതിച്ചതിനു പിന്നാലെ ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുല്ല. രണ്ടുഘട്ടമായി നൂറുകണക്കിന് റോക്കറ്റുകളാണ് വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുല്ല തൊടുത്തത്

165 ലധികം റോക്കറ്റുകൾ ഹിസ്ബുല്ല ഇസ്രയേലിനു നേരെ തൊടുത്തതായും ഒരു വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഏഴ് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിസ്ബുല്ല കർമിയേൽ പ്രദേശത്തെ പരിശീലനകേന്ദ്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും വ്യക്തമാക്കി. രണ്ടുഘട്ടമായി നടന്ന ആക്രമണത്തിൽ ആദ്യഘട്ടത്തിലെ എൺപതോളം  റോക്കറ്റുകൾ വ്യോമപ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇസ്രയേൽ സൈന്യം തകർത്തു.  

English Summary:

Tensions escalate in the Middle East as Hezbollah fires over 165 rockets into Israel, striking a military base and the city of Haifa, after Netanyahu allegedly admitted to a pager attack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com