ADVERTISEMENT

ചേലക്കര∙ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം 72.77% വോട്ടു രേഖപ്പെടുത്തിയെന്നു പ്രാഥമിക കണക്ക് (രാത്രി 8 വരെ). വോട്ടെടുപ്പു കേന്ദ്രങ്ങളിൽ നിന്നുള്ള വിവരശേഖരണം പൂർത്തിയാകുമ്പോൾ പോളിങ് ശതമാനത്തിൽ മാറ്റം വന്നേക്കാം. കൂടാതെ വീട്ടിൽ വോട്ടു ചെയ്തവരുടെയും വിവിധ ഉദ്യോഗസ്ഥരുടെയും (സർവീസ് വോട്ട്) തപാൽ വോട്ടുകളുടെയും കണക്കുകൾ കൂടി ചേർന്നാലേ പോളിങ് ശതമാനം അന്തിമമാകൂ. 

മണ്ഡലത്തിലെ 2,13,103 വോട്ടർമാരിൽ 1,55,077 പേർ വോട്ട് ചെയ്തു. 1,01,903 പുരുഷ വോട്ടർമാരിൽ 72,319 പേരും (70.96%) 1,11,197 സ്ത്രീ വോട്ടർമാരിൽ 82,757 പേരും (74.42%) വോട്ടു ചെയ്തു. ഒരു ട്രാൻസ്ജെൻഡർ വോട്ടറും സമ്മതിദാനാവകാശം വിനിയോഗിച്ചു. 2021–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.28% ആയിരുന്നു പോളിങ്. 2016–ലെ തിരഞ്ഞെടുപ്പിലാണ് മണ്ഡലം ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്–79.21%. 

മണ്ഡലത്തിൽ ആകെ 9 പഞ്ചായത്തുകളാണുള്ളത്. തിരുവില്വാമല, പഴയന്നൂർ, കൊണ്ടാഴി, ചേലക്കര, മുള്ളൂർക്കര, പാഞ്ഞാൾ, വരവൂർ, ദേശമംഗലം, വള്ളത്തോൾ നഗർ എന്നീ പഞ്ചായത്തുകളിലെ അന്തിമ പോളിങ് ശതമാനവും നാളെ പുറത്തുവരും.

English Summary:

Chelakkara constituency bypoll updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com